ചെളിയും മണ്ണും നിറഞ്ഞ പഴയ മണ്‍പാത ഇനിയില്ല, കോണ്‍ക്രീറ്റ് ചെയ്ത വഴിയൊരുങ്ങി; ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മ്മിച്ച പാത്ത്‌വേ തുറന്നു


ചേമഞ്ചേരി: കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രത്തിലേക്ക് പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ചെയ്ത പാത്ത്‌വേ നാടിന് സമര്‍പ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

നേരത്തെ മണ്‍പാതയായിരുന്നു ഇത്. മഴക്കാലത്തും മറ്റും ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസമുള്ളതായിരുന്നു. മൂന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് പാത്‌വേ ഒരുക്കിയത്. ലതിക ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ രവിത്ത് കെ കെ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ഷിബു, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുമാര്‍ എന്നിവരും പ്രദേശവാസികളും സംബന്ധിച്ചു.