‘കീഴരിയൂരിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനം അംഗീകരിക്കില്ല’; പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടിക്ക് നീങ്ങുമെന്ന് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ്


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നും പരാതി പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ വാസഗൃഹങ്ങളുടെ എണ്ണം പല വാര്‍ഡുകളിലും ആവര്‍ത്തിച്ച് ജനസംഖ്യ മാനദണ്ഡം
പാലിക്കപ്പെടാതെയാണ് മാപ്പ് ഉണ്ടാക്കിയതെന്ന് കണ്‍വെന്‍ഷന്‍ ആരോപിച്ചു.


രാഷ്ട്രീയപക്ഷപാതിത്വത്തോടെ ജനാധിപത്യവിരുദ്ധമായി തയ്യാറാക്കിയ വാര്‍ഡ് വിഭജനത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി കീഴരിയൂരിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.കെ. ഗോപാലന്‍, കെ.കെ ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി രാജന്‍, ഇടത്തില്‍ രാമചന്ദ്രന്‍, ശശി പാറോളി, ജി.പി പ്രീജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍, പി.കെ ഗോവിന്ദന്‍, എന്‍.ടി ശിവാനന്ദന്‍, കെ.എം വേലായുധന്‍, സുലോചന സിറ്റാഡില്‍, ടി.കെ. ഷിനില്‍, കെ.പി സ്വപ്നകുമാര്‍, കെ.എം. നാരായണന്‍, ഷാജി തയ്യില്‍, കെ.അഖിലന്‍, കെ.പി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: The Keezhariyur Constituency Congress Leaders’ Meet Convention decided that the division of wards in the Keezhariyur Gram Panchayat is unscientific and legal action will be taken if the complaint is not resolved.