സേനാംഗങ്ങള്‍ക്ക് ആദരവുമായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്; ഫയര്‍ സര്‍വീസ് ഡേ ആചരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ സര്‍വീസ് ഡേ ആചരിച്ചു. 1944 ഏപ്രില്‍ 14 ന് മുംബൈ ഷിപ്പിയാര്‍ഡില്‍ ഉണ്ടായ തീപിടുത്തത്തില്‍ വീരമൃത്യുവരിച്ച 71 സേനാംഗങ്ങള്‍ക്കുള്ള ആദരവായിട്ടാണ് ഏപ്രില്‍ 14-ന് ഇന്ത്യയില്‍ ഫയര്‍ ഫോഴ്സ് ഡേ ആചരിക്കുന്നത്.
പതാക ഉയര്‍ത്തലും ഫയര്‍ ഫോഴ്സ് വഹനങ്ങളുടെ പ്രചരണ റാലിയുടെ ഫ്ലാഗ് ഓഫും കൊയിലാണ്ടി മുനിസിപ്പല്‍ വൈസ് ചെയര്മാന് അഡ്വക്കേറ്റ് സത്യന് നിര്‍വഹിച്ചു. സമൂഹത്തിലെ ഓരോ വ്യക്തിക്കും സുരക്ഷിതത്വബോധവും അപകടകരമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിലും ഫയര്‍ഫോഴ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫയര്‍ഫോഴ്സ് ഡേ പ്രമാണിച്ച് മൂന്നു മാസത്തോളം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ കുടുംബശ്രീ പോലുള്ള യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും അഗ്നിസുരക്ഷയെ കുറിച്ചുള്ള ക്ലാസുകളും മോക്ഡ്രില്ലും നടത്തും. സ്റ്റേഷന് ഓഫീസര്‍ ആനന്ദന് സി പി അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രമോദ് പി കെ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഹരീഷ് , സിധീഷ്, ഹോംഗാര്‍ഡ് ഓംപ്രകാശ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ബിജു, രാകേഷ് സംസാരിച്ചു.
Also Read- ആന്‍ഡ്രോയിഡ് ഫോണാണോ ഉപയോഗിക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക; ഒക്ടോ വന്‍ പണിയാകും