സ്വകാര്യമേഖലയിലും പൊതുമേഖലയിലും സംവരണം ഉറപ്പുവരുത്തുക; പട്ടികജാതി ക്ഷേമസമിതി നന്തി മേഖല കണ്‍വന്‍ഷന്‍


Advertisement

നന്തി ബസാര്‍: സ്വകാര്യ മേഖലയിലും പൊതുമേഖലയിലും സംവരണം ഉറപ്പുവരുത്തണമെന്ന് പട്ടികജാതി ക്ഷേമസമിതി നന്തി മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നന്തി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.കെ.എസ് നന്തി മേഖല കണ്‍വെന്‍ഷന്‍ സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ശശിയുടെ അധ്യക്ഷനായിരുന്നു.

Advertisement

സി.പി.ഐ.എം നന്തി ലോക്കല്‍ സെക്രട്ടറി വി.വി.സുരേഷ്, പി.കെ.എസ് പയ്യോളി ഏരിയ സെക്രട്ടറി കെ.ടി.ലിഖേഷ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.രാജേഷ്, ജില്ലാ കമ്മിറ്റിയംഗം അനിത, പയ്യോളി ഏരിയ ട്രഷറര്‍ പ്രമോദ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. നന്തി മേഖല സെക്രട്ടറി ടി.കെ.ഭാസ്‌കരന്‍ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം പി.കെ.ജനാര്‍ദ്ദനന്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement