നാടോടിനൃത്തത്തിലും കുച്ചിപ്പുടിയിലും ജില്ലാ കലോത്സവവേദി കീഴടക്കി തിരുവങ്ങൂര്‍ എച്ച്.എസ് സ്‌കൂളിലെ കൊച്ചുമിടുക്കി ആഗ്നേയ


ചേലിയ: നാടോടി നൃത്തത്തില്‍ ജില്ലാ കലോത്സവവേദി കീഴടക്കി തിരുവങ്ങൂര്‍ എച്ച്.എസ് സ്‌കൂളിലെ കുഞ്ഞുമിടുക്കി ആഗ്നേയ എസ്.നായര്‍. ഇന്ന് നടന്ന യുപി വിഭാഗം നാടോടി നൃത്തത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ആണ് ആഗ്നേയ നേടിയെടുത്തത്. മാത്രമല്ല കുച്ചിപ്പുടി മത്സരത്തില്‍ എ ഗ്രേഡും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തിലും കുച്ചിപ്പുടിയിലും ഫസ്റ്റ് എ ഗ്രേഡും, ഭരതനാട്യത്തില്‍ സെക്കന്റ് എ ഗ്രേഡും നേടിയിരുന്നു.

കലാമണ്ഡലം സ്വപ്‌ന സജിത്ത് ആണ് ഭരതനാട്യത്തില്‍ ആഗ്നേയയുടെ ഗുരു. ഡോ. സജേഷ് എസിന്റെ അടുത്താണ് കുച്ചിപ്പുടി പഠിക്കുന്നത്. സുധീഷ് ബാലുശ്ശേരിയാണ് നാടോടിനൃത്തത്തില്‍ ഗുരു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഗ്നേന പഠനത്തിലും ഒരുപോലെ മിടുക്കിയാണ്. ചേലിയ സ്വദേശികളായ ഷിബേഷ്-സുജിന ദമ്പതികളുടെ മകളാണ്.

Description: Agneya, won the district arts festival in folk dance and Kuchipudi