‘സദാമംഗള ശ്രുതിയുണര്‍ന്നു, സകലകലാ ദീപമുണര്‍ന്നു…’ഒരേ താളത്തില്‍, ഈണത്തില്‍ 31 പേര്‍; ജില്ലാ കലോത്സവവേദിയെ സംഗീതസാന്ദ്രമാക്കി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദീപ്‌ന ടീച്ചറും സംഘവും


കൊയിലാണ്ടി: സദാമംഗള ശ്രുതിയുണര്‍ന്നു, സകലകലാ ദീപമുണര്‍ന്നു…ജില്ലാ കലോത്സവവേദിയെ വീണ്ടും കൈയ്യിലെടുത്ത് കൊയിലാണ്ടിക്കാരി ദീപ്‌ന ടീച്ചര്‍. ഇത് മൂന്നാം തവണയാണ് ടീച്ചര്‍ സംഗീതം നല്‍കിയ ഗാനം ജില്ലാ കലോത്സവത്തിന്റെ സ്വാഗതഗാനമായി എത്തുന്നത്. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സംഗീതാധ്യാപികയാണ്‌ ഡോ. ദീപ്‌ന അരവിന്ദ്.

ജില്ലയിലെ 28 സംഗീതാധ്യാപകര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഡി.ഡി.ഇ മനോജ് കുമാറാണ് സ്വാഗതഗാനത്തിന്റെ വരികള്‍ എഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന കലോത്സവത്തിലും ഡി.ഡി.ഇയുടെ വരികള്‍ക്ക് ദീപ്‌ന ടീച്ചറാണ് സംഗീതം നല്‍കിയത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയ ദീപ്‌ന കുട്ടിക്കാലം മുതലേ സംഗീത രംഗത്ത് സജീവമാണ്. നൃത്തപരിപാടികളുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. പന്തലായനി സ്വദേശിനിയാണ്.

പാടിയവര്‍:

സുമേഷ് സി.ജി (സെന്റ് മേരീസ് എച്ച്.എസ്.എസ്, കൂടത്തായ്), സജ്‌ന (ജി.വി.എച്ച്.എസ്.എസ്, കിനാശ്ശേരി), ബിനി കെ.ടി (ജി.യു.പി.എസ്, ഈസ്റ്റ് നടക്കാവ്), കാര്‍ത്തിക എസ്.എസ് (ഇ.എം.എസ്.ജി.എച്ച്.എസ്.എസ് പെരുമണ്ണ), ലീഷ്മ പി.വി ( ജി.ജി.വി.എച്ച്.എസ്.എ,സ്, ഫറോക്ക്), സുധീര്‍ വി (എന്‍.എച്ച്.എസ്.എസ് നന്മണ്ട), സബ്‌ന എന്‍.എസ് (ജി.എം.യു.പി, കൊടിയത്തൂര്‍), രഞ്ജിത്ത് വി.ആര്‍ (സെന്റ് മൈക്കിള്‍സ്, കോഴിക്കോട്), രേണുക രാമചന്ദ്രന്‍ (പാവണ്ടൂര്‍ എച്ച്.എസ്.എസ്), സ്‌നേഹ വി.പി (ജെന്‍.എം.ജി.എച്ച്.എസ്.എസ് പുതുപ്പണം), ടീന ജോയ് (ജി.എച്ച്.എസ്.എസ് നരിക്കുനി), ബാബു എം.കെ (ജി.എച്ച്.എസ്.എസ്, കൊടുവള്ളി), ഷാജു ടി.വി (ജി.എച്ച്.എസ്.എസ്, കോക്കല്ലൂര്‍), ഡോ.ഷിജി രാജന്‍ (ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി), ലൈജ.പി (ബിലാത്തികുളം ജിയുപിഎസ്), ലിജി വിജയന്‍ (കാലിക്കറ്റ് ഗേള്‍സ്), ഹണിമോള്‍ പി.ടി (ചക്കാലക്കല്‍ എച്ച്.എസ്.എസ് മടവൂര്‍), സ്വപ്‌ന എ.എസ് (പി.വി.എസ്.എച്ച്.എസ്.എസ്), മാധുരി എം (ജി.വി.എച്ച്.എസ്.എസ്, നടക്കാവ്), ഡോ.ശ്രീജ വി.പി (ജി.എച്ച്.എസ്, നല്ലളം), റിനീഷ് കുമാര്‍ (ശിവപുരം എച്ച്.എസ്.എസ്), അനുഗ്രഹ് (കുട്ടമ്പൂര്‍ എച്ച്.എസ്.എസ്), സൗമ്യ എം.എസ് (സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്, വടകര), ഷൈനി ദേവസ്യ (സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍), ജാസ്മിന്‍.കെ (എം.എം.വി.എച്ച്.എസ്.എസ്, പരപ്പില്‍), ഇന്‍സാഫ്.എ (എം.ജെ.എച്ച്.എസ്.എസ്, എളേറ്റില്‍), അനീഷ് (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്), നീന ബാബുരാജ് (ജി.എച്ച്.എസ്.എസ്, കാരപ്പറമ്പ്).

നിയന്ത്രണം – പ്രശാന്ത് എം.കെ (ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍), ശരത് കുമാര്‍ ആര്‍ ( ബിടിഎംഎച്ച്എസ്എസ്).

Description : Kozhikode Revenue District School Art Festival Special Story