കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെരിഞ്ഞു; വിവിധവേദികളിലെ ഇന്നത്തെ പരിപാടികളറിയാം


കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ കലാമത്സരങ്ങള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റക്കാട്, പി.വത്സല, യു.എ.ഖാദര്‍ തുടങ്ങി 20 വേദികളിലാണ് മത്സരം നടക്കുന്നത്. 23നാണ് സമാപനം.

പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്ന്യാമിന്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മയില്‍ നൃത്താവിഷ്‌കാരം അരങ്ങേറി.

ഇക്കുറി കലോത്സവത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വേദിയില്‍ അരങ്ങേറ്റം കുരിക്കും. 319 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള 8000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

വിവിധ വേദികളില്‍ ഇന്നത്തെ പരിപാടി

1) വൈക്കം മുഹമ്മദ് ബഷീര്‍ (എംസിസി എച്ച്എസ്എസ് ക്രിസ്ത്യന്‍ കോളേജ്): ഉദ്ഘാടനം രാവിലെ 10.30, തിരുവാതിരകളി എച്ച്എസ് (പെണ്‍) – പകല്‍ 11.30, തിരുവാതിരകളി എച്ച്എസ്എസ് (പെണ്‍) പകല്‍ മൂന്ന്

2) എ ശാന്തകുമാര്‍ (സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍): നാടകം യുപി രാവിലെ ഒമ്പത്
3) എസ് കെ പൊറ്റെക്കാട്ട് (അച്ഛ്യുതന്‍ ഗേള്‍സ് എച്ച്എസ്എസ്): കേരള നടനം എച്ച്എസ്എസ് (പെണ്‍) രാവിലെ ഒമ്പത്, കേരള നടനം എച്ച്എസ് (പെണ്‍) പകല്‍ മൂന്ന്
4) പി വത്സല (സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍): സംസ്-കൃത സാഹിത്യോത്സവം: സംഘഗാനം യുപി രാവിലെ ഒമ്പത്, വന്ദേമാതരം യുപി പകല്‍ 11, ഗാനാലാപനം (ആണ്‍) പകല്‍ 12, ഗാനാലാപനം (പെണ്‍) പകല്‍ രണ്ട്

5) യു എ ഖാദര്‍ (സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്): കുച്ചിപ്പുടി എച്ച്എസ് (ആണ്‍) രാവിലെ ഒമ്പത്, കുച്ചിപ്പുടി എച്ച്എസ്എസ് (ആണ്‍) പകല്‍ 10, കുച്ചിപ്പുടി യുപി പകല്‍ 11
6) പുനത്തില്‍ കുഞ്ഞബ്-ദുള്ള (ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്) ഗിറ്റാര്‍ പാശ്ചാത്യം എച്ച്എസ് രാവിലെ ഒമ്പത്, ഗിറ്റാര്‍ പാശ്ചാത്യം എച്ച്എസ്എസ് പകല്‍ 12, ട്രിപ്പിള്‍/ ജാസ് പാശ്ചാത്യം എച്ച്എസ്എസ് പകല്‍ രണ്ട്, മൂകാഭിനയം എച്ച്എസ്എസ് വൈകിട്ട് നാല്
7) എന്‍ എന്‍ കക്കാട് (ബിഇഎം എച്ച്എസ്എസ്): നാടോടി നൃത്തം യുപി രാവിലെ ഒമ്പത്, സംഘനൃത്തം യുപി പകല്‍ 11, യക്ഷഗാനം എച്ച്എസ്എസ് വൈകിട്ട് അഞ്ച്
8) എം പി വീരേന്ദ്രകുമാര്‍ (പ്രൊവിഡന്‍സ് എച്ച്എസ്എസ്): വട്ടപ്പാട്ട് എച്ച്എസ് (ആണ്‍) രാവിലെ ഒമ്പത്, ഒപ്പന യുപി പകല്‍ ഒന്ന്, വട്ടപ്പാട്ട് എച്ച്എസ്എസ് (ആണ്‍): വൈകിട്ട് അഞ്ച്
9) കെ ടി മുഹമ്മദ് (പ്രൊവിഡന്‍സ് എല്‍പിഎസ്): മോണോ ആക്-ട് യുപി രാവിലെ ഒമ്പത്, മോണോ ആക്-ട് എച്ച്എസ് (ആണ്‍) പകല്‍ 11, മോണോ ആക്-ട് എച്ച്എസ് (പെണ്‍) പകല്‍ ഒന്ന്, മോണോ ആക്-ട് എച്ച്എസ്എസ് (ആണ്‍) പകല്‍ മൂന്ന്, മോണോ ആക്-ട് എച്ച്എസ്എസ് (പെണ്‍) വൈകിട്ട് അഞ്ച്
10) എന്‍ പി മുഹമ്മദ് (സെന്റ് ആഞ്ചലോസ് യുപിഎസ്): പ്രസംഗം ഹിന്ദി യുപി രാവിലെ ഒമ്പത്, പ്രസംഗം ഹിന്ദി എച്ച്എസ് പകല്‍ 11, പ്രസംഗം ഹിന്ദി എച്ച്എസ്എസ് പകല്‍ ഒന്ന്
11) കുഞ്ഞുണ്ണി മാസ്റ്റര്‍ (ഗണപത് ബോയ്‌സ് എച്ച്എസ്എസ്): സംസ്-കൃത സാഹിത്യോത്സവം: പാഠകം എച്ച്എസ് (ആണ്‍) രാവിലെ ഒമ്പത്, പാഠകം എച്ച്എസ് (പെണ്‍) പകല്‍ രണ്ട്

12) ഗിരീഷ് പുത്തഞ്ചേരി (ജിവിഎച്ച്എസ്എസ് നടക്കാവ്): ലളിതഗാനം യുപി രാവിലെ ഒമ്പത്, ലളിതഗാനം എച്ച്എസ് (ആണ്‍) പകല്‍ 11, ലളിതഗാനം എച്ച്എസ് (പെണ്‍) പകല്‍ ഒന്ന്, ലളിതഗാനം എച്ച്എസ്എസ് (പെണ്‍) പകല്‍ മൂന്ന്, ലളിതഗാനം എച്ച്എസ്എസ് (ആണ്‍) വൈകിട്ട് അഞ്ച്
13) കടത്തനാട്ട് മാധവി അമ്മ (സെന്റ് ആന്റണീസ് യുപിഎസ് ജൂബിലി ഹാള്‍): വയലിന്‍ പൗരസ്ത്യം എച്ച്എസ് രാവിലെ ഒമ്പത്, വയലിന്‍ ഓറിയന്റല്‍ എച്ച്എസ്എസ് പകല്‍ 12, വയലിന്‍ പാശ്ചാത്യം എച്ച്എസ് പകല്‍ മൂന്ന്, വയലിന്‍ പാശ്ചാത്യം എച്ച്എസ്എസ് വൈകിട്ട് ആറ്
14) പ്രദീപന്‍ പാമ്പിരികുന്ന് (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്): ചെണ്ട/തായമ്പക എച്ച്എസ് രാവിലെ ഒമ്പത്, ചെണ്ടമേളം എച്ച്എസ് പകല്‍ 12, മദ്ദളം എച്ച്എസ് പകല്‍ മൂന്ന്, പഞ്ചവാദ്യം എച്ച്എസ് വൈകിട്ട് നാല്
15) എം എസ് ബാബുരാജ് (ഹിമായത്തുല്‍ എച്ച്എസ്എസ്): ഉറുദു സംഘഗാനം യുപി രാവിലെ ഒമ്പത്, ഉറുദു സംഘഗാനം എച്ച്എസ് പകല്‍ 12, ഗാനാലാപനം ഉറുദു പകല്‍ മൂന്ന്, ഗസല്‍ ആലാപനം ഉറുദു വൈകിട്ട് അഞ്ച്
16) തിക്കോടിയന്‍ (അച്ഛ്യുതന്‍ എല്‍പിഎസ്): പദ്യം ചൊല്ലല്‍ കന്നഡ യുപി രാവിലെ ഒമ്പത്, പദ്യം ചൊല്ലല്‍ കന്നഡ എച്ച്എസ് പകല്‍ 11, പദ്യം ചൊല്ലല്‍ കന്നഡ എച്ച്എസ്എസ് പകല്‍ ഒന്ന്, പ്രസംഗം കന്നഡ യുപി പകല്‍ മൂന്ന്, പ്രസംഗം കന്നഡ എച്ച്എസ് വൈകിട്ട് അഞ്ച്
17) പി എം താജ് (എംഎംഎച്ച്എസ്എസ് പരപ്പില്‍ ഓഡിറ്റോറിയം): അറബി സാഹിത്യോത്സവം: കഥ പറയല്‍ യുപി രാവിലെ ഒമ്പത്, സംഘഗാനം യുപി പകല്‍ 11, സംഘഗാനം എച്ച്എസ് പകല്‍ രണ്ട്
18) കെ എ കൊടുങ്ങല്ലൂര്‍ (എംഎംഎച്ച്എസ്എസ് പരപ്പില്‍): അറബി സാഹിത്യോത്സവം: ഖുര്‍ആന്‍ പാരായണം യുപി രാവിലെ ഒമ്പത്, മോണോ ആക്ട് എച്ച്എസ് പകല്‍ 11, മോണോ ആക്ട് യുപി പകല്‍ മൂന്ന്, ഖുര്‍ആന്‍ പാരായണം എച്ച്എസ് വൈകിട്ട് അഞ്ച്

Summary: revenue-districtschool-art-festival-kozhikode