‘കരുതും കരങ്ങള്‍’; ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി വിനോദയാത്രയുമായി കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കൊയിലാണ്ടി: ഇരുപതോളം വരുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍ വിസ്മയപാര്‍ക്കിലേക്ക് യാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യുണിറ്റിന്റെയും ഖത്തര്‍ കൊയിലാണ്ടി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും സഹകരണത്തോടെയാണ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി യാത്ര സംഘടിപ്പിച്ചത്.
കുട്ടികളോടൊപ്പം രക്ഷിതാക്കളെയും യാത്രയുടെ ഭാഗമായിരുന്നു. യാത്രയില്‍ ഹൈ സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് ദീപ ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, അധ്യാപകരായ ഉണ്ണികൃഷ്ണന്‍, പ്രസന്ന, സിന്ധു, രഞ്ജില, പ്രോഗ്രാം ഓഫീസര്‍ ഫൗസിയ, വോളന്റിയര്‍ ലീഡര്‍ നയന്‍, വോളന്റിയെഴ്സ് ദേവപ്രയാഗ്, ഹരികൃഷ്ണന്‍, അനശ്വര, അവന്തിക എന്നിവര്‍ അനുഗമിച്ചു.