പൂമീന്‍കൃഷിയില്‍ നൂറുമേനി വിളവെടുത്ത് കൊയിലാണ്ടിയിലെ കര്‍ഷകര്‍


 

കൊയിലാണ്ടി: അണേലപ്പുഴയിലെ തനതുരുചിയുള്ള പുഴമത്സ്യമായ പൂമീന്‍കൃഷി വിളവെടുപ്പ് നടന്നു. അണേല ഫിഷ്ഫാമിന്റെ ആദ്യ മത്സ്യക്കൊയ്ത്താണ് ബുധനാഴ്ച നടന്നത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് മീത്തലെക്കുന്നത്ത് രാഘവന്‍ നായര്‍ക്ക് ആദ്യവില്പന നല്‍കി വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ചെയ്തു.

വിവിധ സര്‍വീസുകളില്‍നിന്ന് വിരമിച്ച മൂന്നുപേരുടെ സംരംഭമാണ് അണേല ഫിഷ് ഫാം. മധുസൂദനന്‍ വലിയമുറ്റത്ത്, പി.കെ. വിജയകുമാര്‍, എ.കെ. സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തുന്നത്. അണേലപ്പുഴയോട് ചേര്‍ന്ന് 25-സെന്റ് ഭൂമിയാണ് മത്സ്യക്കൃഷി തയ്യാറാക്കിയിരിക്കുന്നത്. മത്സ്യക്കൊയ്ത്ത് വ്യാഴാഴ്ചകൂടി ഉണ്ടാവും.

Also Read- ദേശീയപാതയില്‍ ചേമഞ്ചേരി വന്‍മരം കടപുഴകി വീണു; കൊയിലാണ്ടിയും മരം വീണു: ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

Also Read- മലപ്പുറത്ത് സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനില്‍ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം