‘മലയാളികളുടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഉയര്‍ന്നുവരുന്ന പുതിയ കാലത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ സമൂഹത്തിന് മാതൃക’; സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി ആരോഗ്യ ഫിറ്റ്‌നസ് ലൈഫ് മെഡിക്കല്‍ സെന്റര്‍


പേരാമ്പ്ര: കല്ലോട് ആരംഭിച്ച ആരോഗ്യ ഫിറ്റ്‌നസ് ലൈഫ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആരോഗ്യ ഹെല്‍ത്ത് ക്ലബ് നിവാഹസമിതി അംഗമായ ബേബി സുനില്‍ സ്വാഗതവും അസീസ് മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു.

മലയാളികളുടെ ഫാസ്റ്റ് ഫുഡ് സംസ്കാരം ഉയര്‍ന്നുവരുന്ന പുതിയ കാലത്ത് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ ഇന്ന് സമൂഹത്തിന് മാതൃകയാകുന്നുവെന്ന് എന്‍.പി.ബാബു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ലൈഫ് മെഡിക്കല്‍ സെന്റര്‍ നല്‍കിവരുന്ന ഫാമിലി ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണവും നടന്നു. ആദ്യകാര്‍ഡ് യു.കെ.കൃഷ്ണദാസ് ഷീബ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഡിസ്‌കൗണ്ട് കാര്‍ഡ് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ലൈഫ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍മാരായ കെ.സി.റഫീഖ്, കെ.കെ. സുബൈര്‍ എന്നിവര്‍ വിശദീകരിച്ചു. തുടന്നുള്ള നാലുദിവസം കൂടി മെഗാ ക്യാമ്പ് തുടരും. ഹെല്‍ത്ത് ക്ലബ് അംഗം പി.കെ.ലിനീഷ്, അനില്‍ കുമാര്‍.സി.കെ, ഷിജി, ലൈഫ് മെഡിക്കല്‍ സെന്റര്‍ ഡി.എം.ഓ ഡോ: മുഹമ്മദ് ഫഹദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും അജുല്‍ ഗോപ് നന്ദിയും പറഞ്ഞു.