പന്തലായനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ 2025 മെയ് 28ന്


കൊയിലാണ്ടി: പന്തലായനി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനവും മൂഹൂര്‍ത്തവും കുറിച്ചു. 2025 മെയ് 28ന് പ്രതിഷ്ഠാദിനം. ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതാണ്ടു പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രശസ്ത ജ്യോതിഷി ബാലകൃഷ്ണ പണിക്കര്‍ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനവും മുഹൂര്‍ത്തവും കുറിച്ചു.

തന്ത്രിപാടേരി ഇല്ലത്ത് നവീന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് നേതൃത്വം നല്‍കി. ട്രസ്റ്റി ബോര്‍ഡ് അംഗം സായ് ദാസ്, ചെയര്‍മാന്‍ മോഹനന്‍ പുതിയ പുരയില്‍, ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍, അംഗങ്ങള്‍, മാതൃസമിതി ,ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സുഗമമായ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ പ്രേമന്‍കീഴ്‌ക്കോട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണ്.