‘സ്റ്റാറ്റ്യുട്ടറി പെൻഷൻ’ പുനസ്ഥാപ്പിക്കണമെന്ന് കെ.എസ്.ടി.എ പേരാമ്പ്ര സബ്ജില്ലാ സമ്മേളനം
പേരാമ്പ്ര: അധ്യപകരുടെയും ജീവനക്കാരുടെയും പെൻഷൻ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ സമ്പ്രദായം പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായം പുനസ്ഥാപിക്കണമെന്ന് കെ.എസ്.ടി.എ പേരാമ്പ്ര സബ്ബ്ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേരാമ്പ്ര ജി. യു. പി. സ്കൂളിൽ നടന്ന സമ്മേളനം കെ. എസ്. ടി. എ. സംസ്ഥാന കമ്മിറ്റി അംഗം ടി. രജില ഉദ്ഘാടനം ചെയ്തു.
സബ്ബ്ജില്ല പ്രസിഡന്റ് ടി. കെ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. പി. പി നാസർ രക്തസാക്ഷി പ്രമേയവും പി. വി.ഷീബ. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി. കെ. ഉണ്ണികൃഷ്ണൻ, പി. പി. നാസർ, പി. വി. ഷീബ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സബ്ബ്ജില്ല സെക്രട്ടറി പി. ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. കെ. സുജാത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം വി. അജീഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ,ജില്ല സെക്രട്ടറി ആർ. എം. രാജൻ,ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സജീവൻ, കെ.സി.ജാഫർ വി. പി. നിത, പി.എം. സോമൻ ജില്ല കമ്മിറ്റി അംഗം കെ. എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. കെ. രാജീവൻ സ്വാഗതവും കൺവീനർ പി. പി. മധു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ടി. കെ. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), പി. വി.ഷീബ, ടി. സരിത, ജി. കെ. അനീഷ് (വൈസ് പ്രസിഡന്റ്) പി. ശ്രീജിത്ത് (സെക്രട്ടറി), പി. ബി. അഭിത,പി. പി.നാസർ, വി. കെ. ബാബുരാജ് (ജോയിന്റ് സെക്രട്ടറി), കെ. കെ. സുജാത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.