പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ചിത്രങ്ങളിലൂടെ ഓര്‍മ്മിപ്പിച്ച് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍; ശ്രദ്ധേയമായി കാപ്പാട് നടന്ന ചിത്രരചനാ മത്സരം


കാപ്പാട്: ബ്ലൂഫ്‌ലാഗ് സീസണ്‍ 2021-2022 പരിസ്ഥിതി ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കോഴിക്കോടും യു.ആര്‍.സി തിരുവണ്ണൂരും ചേര്‍ന്ന് സവിശേഷ സഹായം ആവശ്യമായ കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമുതല്‍ 11.30 വരെയായിരുന്നു മത്സരം.

കാപ്പാട് ബ്ലൂഫ്‌ലാഗ് ബീച്ചിലായിരുന്നു മത്സരം. സമഗ്രശിക്ഷ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഡോ. അമ്പിളി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഷൂജ ഉദ്ഘടനം ചെയ്തു. ബ്ലോക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന്‍ പരിപാടിയുടെ പ്രാധാന്യത്തെ പറ്റി ചടങ്ങില്‍ വിശദീകരിച്ചു.

മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസര്‍ ഷീബ വി.ടി., സെക്യൂരിറ്റി ഓഫീസര്‍ ഗിരീഷ് കുമാര്‍, സൂപ്പര്‍വൈസര്‍ ദിനേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ചടങ്ങില്‍ സംബന്ധിച്ചു.