കൊല്ലം എല്‍.പി സ്കൂള്‍ 150 ആം വാര്‍ഷികാഘോഷം; വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനം, സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള കൊല്ലം എല്‍.പി സ്കൂളിന്റെ 150 ആം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം നഗരസഭ കൗണ്‍സിലര്‍ വി.വി. ഫക്രുദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.പി.സുധീഷ് അധ്യക്ഷത വഹിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. വി.വി. ഫക്രുദ്ദീന്‍ മാസ്റ്റര്‍ ചെയര്‍മാനും എ.പി. സുധീഷ് കണ്‍വീനറും, ആര്.ബിനിത ട്രഷററുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
1875 ല്‍ കൊല്ലം ചിറയ്ക്ക് സമീപം സ്ഥാപിച്ച കൊല്ലം എല്‍.പി സ്കൂള്‍ 1995 ലാണ് കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ഏറ്റെടുത്തത്. മേപ്പയില്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ഇ.എസ്.രാജന്, വി.വി.സുധാകരന്, കെ.ചിന്നന് നായര്‍, സുമേഷ് കോരന്‍കണ്ടി, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ എച്ച്.എം ആര്.ബിനിത സ്വാഗതം പറഞ്ഞു. തസ്നിയ ഷമീര്‍ നന്ദി പറഞ്ഞു.
Summary: decided-to-organize-the-150th-anniversary-celebration-of-kollam-lp-school-under-kollam-sree-pisharikav-devasam-with-elaborate-programs