തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി


പയ്യോളി: നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചയോടെ തച്ചന്‍കുന്നില്‍ നിന്നും കാണാതായ 14കാരനെ വടകരയില്‍ കണ്ടെത്തി. ബന്ധുവിനൊപ്പം പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ കുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നാടുവിടുകയായിരുന്നു.

കുട്ടിയെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വടകരയില്‍ കുട്ടിയെ കണ്ടവര്‍ വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു.