‘പുത്തന്‍ തൊഴില്‍ സംരംഭങ്ങളിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണം’; എഴുപത്തിയൊന്നാം സഹകരണ വാരാഘോഷം കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനവും സെമിനാറും ഉള്ള്യേരിയില്‍ സംഘടിപ്പിച്ചു
ഉള്ളിയേരി: എഴുപത്തിയൊന്നാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. ഉള്ള്യേരി സര്‍വ്വീസ് സഹകരണ ബേങ്കില്‍വെച്ച് സംഘടിപ്പിച്ച പരിപാടി സച്ചിന്‍ദേവ്. എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സഹകരണ വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ഉള്ളിയേരിയില്‍ സഹകാരികളും ബഹുജനങ്ങളും അണിനിരന്ന വര്‍ണാഭമായ വിളംബര റാലിയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷയായ ചടങ്ങില്‍ ‘ പുത്തന്‍ തൊഴില്‍ സംരംഭങ്ങളിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണം ‘ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് സഹകരണ ട്രൈനിംഗ് കോളജ് പ്രിന്‍സിപ്പാള്‍ പി.വി. രാജേഷ് ക്ലാസെടുത്തു.
സഹകരണ അസിസ്റ്റന്റ് ഡയരക്ടര്‍ മുഹമ്മദ് .എന്‍.കെ, ദിനേശന്‍ പനങ്ങാട്, പി.വി .ഭാസ്‌കരന്‍ കിടാവ്, വി.കെ. വസന്തകുമാര്‍ , പി. നാസര്‍, മോണ്‍സി വര്‍ഗീസ്, സത്യനാഥ് , എം ജിതിന്‍. പി. ജോസ്, കെ. ഷാജി, ബഷീര്‍.എം, സന്തോഷ് കുറുമ്പൊയില്‍, ബിജുകുമാര്‍. കെ.ജി എന്നിവര്‍ പ്രസംഗിച്ചു.