ഇനി ആഘോഷങ്ങളുടെ നാളുകള്‍; മേപ്പയ്യൂര്‍ നിടുംപൊയില്‍ എം.എല്‍.പി സ്‌കൂളില്‍ നൂറാം വാര്‍ഷി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു, 14 മുതല്‍ 2025 ഫിബ്രവരി 9 വരെ അരങ്ങേറുന്നത് വിവിധ പരിപാടികള്‍
മേപ്പയൂര്‍: നിടുംപൊയില്‍ എം.എല്‍.പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. നവംബര്‍ 14 മുതല്‍ 2025 ഫിബ്രവരി 9 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത്. ആഘാഷ പരിപാടികളുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു.
നൂറാം വാര്‍ഷിക ലോഗോപ്രകാശനം മേലടി എ.ഇ ഒ ഹസീസ് പി. നിര്‍വഹിച്ചു. ലോഗോ രൂപകല്പന ചെയ്തത് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശരത് കിഷോര്‍ ആണ്. ചടങ്ങില്‍ വിവിധ മേളകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ഒന്ന് രണ്ട് ക്ലാസ്സുകളിലെ സംയുക്ത ഡയറി പ്രകാശനവും ഈ വേദിയില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ അതികായന്‍മാര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ഡ് മെമ്പര്‍ സിപി അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സുഗുണന്‍ കൃഷ്ണപ്രഭ പ്രാധാനാധ്യാപിക ശബാന കെ, മുന്‍പ്രധാനാധ്യാപിക അനിത പി.കെ, വിവിധ സംഘടനാ പ്രതിനിധികളായ കെ.ടി.കെ പ്രഭാകരന്‍, രേഷ്മ ഷാജി, ആനന്ദന്‍ പി, സി. സജീവന്‍, രജിന ടി.എം, ഷഗിന്‍ പി.എസ്, തുടങ്ങിയവര്‍ സംസാരിച്ചു.