വാനോളം ആവേശം, നിറഞ്ഞ കൈയ്യടി; സംസ്ഥാന ഭിന്നശേഷി കായികമേളയിൽ ചരിത്രമെഴുതി മേപ്പയ്യൂർ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കായികതാരങ്ങള്‍
മേപ്പയ്യൂർ: സംസ്ഥാന ഭിന്നശേഷി കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മേപ്പയ്യൂർ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കായികപ്രതിഭകളെ ആദരിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭിന്നശേഷി കുട്ടികൾക്കും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞവർഷം വരെ ജില്ലാതല മത്സരം മാത്രമായിരുന്നു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് ജംപ് മൽസരത്തിൽ സ്വർണ മെഡൽ നേടിയ സായി കൃഷ്ണ, 100 മീറ്റർ ഓട്ട മത്സരത്തില്‍ വെങ്കല മെഡൽ നേടിയ എം.എം. അവന്തിക, സപ്പോർട്ടിംങ് റണ്ണർ ആയ മലാല റജാഡ് എന്നിവരേയും ഇവർക്ക് പരിശീലനം നൽകിയ കായികാദ്ധ്യാപകൻ പി. സമീർ, സി. ഗിരിജ എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ.നിഷിദ് അദ്ധ്യാപകരായ ശ്രീജേഷ് എടത്തും കര, ടി.സിസുജയ, പിടിഎ അംഗം എം.എം ബാബു എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി എൻ.വി നാരായണൻ നന്ദി പറഞ്ഞു.
Meppayyur Vocational Higher Secondary School won the State Disability Sports Festival