കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള കോളേജുകളില്‍ നവംബര്‍ 14ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പ് മുടക്ക്
കോഴിക്കോട്: കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ ഉള്ള കോളേജുകളില്‍ നാളെ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങള്‍ക്കെതിരെയാണ് സമരം.
മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്നാണ് കെ.എസ്.യു ആഴശ്യപ്പെടുന്നത്. 1300 രൂപ മുതല്‍ 1750 രൂപവരെയാണ് പുതിയ ഉത്തരവ് പ്രകാരം ഫീസ് അടയ്‌ക്കേണ്ടത്. എന്നാല്‍ മൂന്ന് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് 515 രൂപ മാത്രമാണ് പരീക്ഷ ഫീസ്. കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് കെ.എസ്.യു യൂണിവേഴ്‌സിറ്റി മാര്‍ച്ച് നടത്തിയിരുന്നു.
കേരള കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഫീസ് വര്‍ധവവ് അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു. എല്‍.എല്‍.ബി വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വരുന്നതിന് മുമ്പ് സപ്ലിമെന്ററി പരീക്ഷ നടത്തുവാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.