ഇത് കളിയല്ല കാര്യം; കൊയിലാണ്ടി മണ്ഡലത്തിലെ പ്രഥമ ഇൻഡോർ മിനി സ്റ്റേഡിയം പുറക്കാട് ഒരുങ്ങുന്നു


തിക്കോടി: കൊയിലാണ്ടിയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകാകുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ പ്രഥമ ഇൻഡോർ മിനി സ്റ്റേഡിയം പുറക്കാട് ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതിയായി. മുൻപ് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയ ഈ പ്രൊജക്ടിന് ഇപ്പോഴാണ് ഭരണാനുമതിയാകുന്നത്.

മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് സൗ​ക​ര്യ​മു​ള്ളൊ​രു സ്‌​റ്റേ​ഡി​യം എന്ന കൊയിലാണ്ടിയുടെ സ്വ​പ്‌​നം മാ​ത്ര​മാ​യി​രു​ന്നു. ‘യുവതീ യുവാക്കളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് കായിക മേഖലയ്ക്ക് ഉള്ള പങ്ക് വലുതാണ്. പരമ്പരാഗത കളിയിടങ്ങൾ നഷ്ടപ്പെടുന്ന കാലത്ത് വളർന്നു വരുന്ന തലമുറയുടെ കായിക പരിശീലനത്തിന് പൊതുകളിയിടങ്ങൾ ഉണ്ടാവണം’ എന്നതാണ് ആഗ്രഹമെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.

മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയിലും (വൻമുഖം ഹൈസ്കൂൾ) കളിസ്ഥലം നിർമ്മാണത്തിൻ്റെ അനുമതിയടക്കമുള്ള കാര്യങ്ങളും മുന്നോട്ടു നീങ്ങുന്നുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.