നല്ലത് നാടൻ; വിഷുവൊരുക്കങ്ങളുമായി കൊയിലാണ്ടിയും


കൊയിലാണ്ടി: നല്ല നാടൻ പച്ചക്കറികളുമായി വിഷുവാഘോഷിക്കാൻ കൊയിലാണ്ടി ഒരുങ്ങി. വിഷരഹിത പച്ചക്കറികളാണ് ഒരുക്കിയിരിക്കുന്നത്.ക്യാമ്പയിന്റെ ഭാഗമായി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ കർഷകർ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ ആണ് വിപണന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്.

സംയോജിതകൃഷി കൊയിലാണ്ടി ഏരിയാതല വിപണനമേള സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി ഏരിയാ കൺവീനർ കെ ഷിജു അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെ പാട്ട്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര, സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി സി.എം സുനിലേശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.കെ.ബാബു സ്വാഗതവും പി ചന്ദ്രശേഖരൻ നന്ദിയും രേഖപ്പെടുത്തി.