അണേലയിൽ മത്സ്യകൃഷി വിളവെടുത്തു
കൊയിലാണ്ടി: അണേല ഫിഷ് ഫാമിലെ മത്സ്യകൃഷി വിളവെടുത്തു. വാർഡ് കൗൺസിലർ പ്രമോദ് മീത്തലെക്കുന്നത്ത് രാഘവൻ നായർക്ക് ആദ്യവില്പന നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സംരംഭകരായ മധുസൂദനൻ വലിയ മുറ്റത്ത്, പി.കെ.വിജയകുമാർ, എ.കെ.സജേഷ് എന്നിവരും നാട്ടുകാരും പങ്കെടുത്തു. അണേലപ്പുഴയിലെ തനത് രുചിയുള്ള പുഴമത്സ്യമായ ആയ പൂമീൻ ആണ് ആദ്യഘട്ടത്തിൽവിളവെടുത്തത്.