ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ച വീരഞ്ചേരി കീളത്ത് താഴെക്കുനി റഫീഖിന്റെ മൃതദേഹം സംസ്‌കരിച്ചു


നന്തി ബസാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ച സലാലമില്‍സ് കമ്പനി ജീവനക്കാരന്‍ വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ് (53)ന്റെ മൃതദേഹം സംസ്‌കരിച്ചു. നന്തി മുഹിയുദ്ധീന്‍ ജുമഅത്ത് പള്ളിയില്‍ പതിനൊന്നുമണിയോടെയാണ് കബറടക്കം നടന്നത്.

രാവിലെ 7.30 ന് കോഴിക്കോട്ട് എത്തിയ മൃതദേഹം ചിങ്ങപുരം ‘നൊച്ചിയില്‍’ വീട്ടിലെത്തിക്കുകയും കുറച്ചുസമയത്തിനുശേഷം പള്ളിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റഫീഖ് മരണപ്പെട്ടത്. 28 വര്‍ഷമായി സലാല മില്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

അച്ഛന്‍: പരേതനായ മമ്മു. അമ്മ: ഉമ്മാത്ത. ഭാര്യ:അസ്മ. മക്കള്‍: റാനിഷ് (ദുബായ്), ഫര്‍ഹാന
മരുമക്കള്‍: അഫ്‌സല്‍ മൂടാടി (യു.എ.ഇ) ഷെര്‍ബിന. സഹോദരങ്ങള്‍: അബ്ദുള്‍ ഗഫൂര്‍, ഷംസുദ്ധീന്‍ (ദുബായ്), ബുഷറ, ഷെഹീര്‍(സലാല).