കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കസ്റ്റംസിനെ പറ്റിച്ച് പുറത്തിറങ്ങിയ രണ്ടുപേരടക്കം ആറുപേര്‍ പൊലീസ് പിടിയില്‍ , പിടിയിലായവരില്‍ വടകര സ്വദേശിയും
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കാരിയര്‍മാര്‍ അടക്കം ആറുപേരെ പൊലീസ് പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹ്‌റൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിന്‍ എന്നിവരും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീന്‍, ലത്തീഫ്, ഷഫീല്‍, സലീം എന്നിവരുമാണ് പിടിയിലായത്.
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി ടെര്‍മിനലിന് പുറത്തിറങ്ങിയ ഇവരെ പൊലീസാണ് പിടികൂടിയത്. രണ്ട് യാത്രക്കാരെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ നാലുപേരെയും രണ്ട് കാറുകളും പൊലീസ് പിടികൂടുകയായിരുന്നു. ശരീരത്തില്‍ ഉരുളകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്.