ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഇനി കൂടുതല്‍ സൗകര്യത്തില്‍ കാപ്പാട് പ്രവര്‍ത്തനം തുടങ്ങി


Advertisement

തിരുവങ്ങുര്‍: ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം തുടങ്ങി. വെങ്ങളത്തുണ്ടായിരുന്ന ആയുര്‍വേദ ആശുപത്രി കൂടുതല്‍ സൗകര്യത്തില്‍ കാപ്പാട് റോഡിലേക്ക് മാറ്റുകയായിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുള്ള ഈ സ്ഥാപനം രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തിക്കും.

Advertisement

ആശുപത്രിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല, സ്ഥിരം സമിതി അദ്ധ്യക്ഷരായ സന്ധ്യഷിബു, വി.കെ.അബ്ദുള്‍ഹാരിസ്, അതുല്ല്യ ബൈജു, വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, മെഡിക്കല്‍ ഓഫീസര്‍ അനുശ്രീ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

Summary: Chemanchery Gram Panchayat Ayurveda Dispensary has now started kapad operation in more facilities