കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വെള്ളിയാഴ്ചവരെ മഴ തുടരും
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും. ബംഗാള്‍ ഉള്‍ക്കടലിലുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.