‘ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ മുഴുവൻ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കുക’; എംപി പി.ടി ഉഷയ്ക്ക് നിവേദനം നൽകി ഇരിങ്ങൽ റെയിൽവേ വികസന സംഘം


പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിൻ സർവീസുകളും പുന: സ്ഥാപിക്കുക, റെയിൽവേ പ്ലാറ്റ്‌ഫോം ഉയർത്തുക, ഇരു ഭാഗത്തുമുള്ളവർക്ക് സഞ്ചരിക്കാൻ നട പാലം നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ വികസന സംഘം ഇരിങ്ങൽ രാജ്യസഭാ എംപി പി.ടി ഉഷയ്ക്ക് നിവേദനം നൽകി.

ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ എ.കെ ബൈജു, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.എം ശ്രീധരൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.സി രാജീവൻ, യുവമോർച്ച പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറി സരിൻ എ, ബിജെപി ഇരിങ്ങൽ ഒമ്പതാം ബൂത്ത്‌ പ്രസിഡന്റ്‌ നിധീഷ് ഇ കെ, റെയിൽവേ വികസന സംഘം ഇരിങ്ങൽ കൺവീനർ ജിതീഷ് ടി.എം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Description: Raise the double railway platform; Submitted the petition to MP PT Usha