പി.ജയരാജന്റെ പരാമര്‍ശങ്ങള്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാന്‍; പേരാമ്പ്രയില്‍ നടന്ന ചെറുകുന്നത്ത് അമ്മദ് ഹാജി അനുസ്മരണ യോഗത്തില്‍ സി.പി.എ അസീസ്


പേരാമ്പ്ര: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ രചിച്ച കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാക്കണമെന്ന് ജയരാജന്‍ തന്നെ ആവശ്യപ്പെടുന്നത് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തന്ത്രമാണന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ്. ലോകസഭാ തിരത്തെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടത്തിയത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടമായി എന്ന സി.പി.എം കണ്ടെത്തിയതും പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതിനാണ് എന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര മത്സ്യതൊഴിലാളി യൂനിയന്‍ എസ്.ടി.യു സ്ഥാപക നേതാവുമായ ചെറുകുന്നത്ത് അമ്മദ് ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇ.ഷാഹി, കെ.പി.റസാഖ്, ആര്‍.കെ.മുഹമ്മദ്, മൊയ്തു വീര്‍ക്കണ്ടി, എം.എം മുസ്തഫ, നാഗന്‍ കണ്ടി ഇസ്മായില്‍, പി.എം.ഹമീദ്, കെ.പി.അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.