‘അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ സ്ത്രീസമൂഹം കരുത്താര്‍ജ്ജിക്കണം’; പേരാമ്പ്രയില്‍ എ.ഐ.വൈ.എഫിന്റെ ജില്ലാ യുവതി ക്യാമ്പ്
പേരാമ്പ്ര: ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കാനും സ്ത്രീസമൂഹം കരുത്താര്‍ജ്ജിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം എം.എസ്.താര. പേരാമ്പ്രയില്‍ നടന്ന എ.ഐ.വൈ.എഫ് ജില്ലാ യുവതി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗം എന്‍. നിമിഷ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രജിത, സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. അനുശ്രീ സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത് കോറോത്ത്, അബിത പുന്നക്കോട്ട്, കെ.എം. ബിജിഷ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ യുവതി സബ്കമ്മിറ്റി ഭാരവാഹികള്‍: എന്‍. അനുശ്രീ (കണ്‍വീനര്‍), എന്‍. നിമിഷ, അബിത പുന്നക്കോട്ട് (ജോയിന്റ് കണ്‍വീനര്‍).