രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ 95 പേര്‍; സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിറസാന്നിധ്യം


നന്തിബസാര്‍: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. കേരള പോലീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും രക്തദാന പദ്ധതിയായ ജീവദ്യൂതി പോള്‍ ബ്ലഡിന്റെ ഭാഗമായി എം.വി ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ലിനീഷ് തട്ടാരി രക്തദാനം നിര്‍വഹിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വിപിന്‍ കുമാര്‍ പി.പി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍ സി.വി സ്വാഗതവും അരുണ്‍ മാസ്റ്റര്‍. ദീപ കെ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.

രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ 95 പേര്‍ രക്തദാന ക്യാമ്പുമായി സഹകരിച്ചു.
സ്റ്റാഫ് അംഗങ്ങളും എന്‍എസ്എസ് വളണ്ടിയര്‍മാരും മുഴുവന്‍ സമയവും ക്യാമ്പില്‍ സജീവമായിരുന്നു. വളണ്ടിയര്‍ ലീഡര്‍മാരായ ഹാസിം ഫൈസല്‍ ഇ.കെ, റിയ പ്രകാശ് കെ, മറ്റ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.