‘മണമല്‍ ദര്‍ശനമുക്ക് ലിങ്ക് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് യാത്രാ പ്രശ്‌നത്തിന് അടിയന്തിര പരിഹരമുണ്ടാക്കുക’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.എം നടേരി ലോക്കല്‍ സമ്മേളനം


കൊയിലാണ്ടി: സി.പി.ഐ.എം നടേരി ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. മണമല്‍ ദര്‍ശനമുക്ക് ലിങ്ക് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് യാത്രാ പ്രശ്‌നത്തിന് അടിയന്തിര പരിഹരമുണ്ടാക്കണമെന്ന് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നടേരി കുറുവങ്ങാട് മണമല്‍ വഴി കൊയിലാണ്ടിയിലേക്കുള്ള വഴി പൂര്‍ണമായും അടയ്ക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നിരവധിയായ മേല്‍ പ്രദേശനിവാസികള്‍ക്ക് ദൈനംദിനം കൊയിലാണ്ടി ടൗണിലേക്ക് എത്തിച്ചേരുന്നതിന് മറ്റു യാതൊരുവിധ മാര്‍ഗ്ഗങ്ങളുമില്ലാതായിരിക്കുന്നു. ബസ്സും ലോറിയുമടക്കമുള്ള വാഹനങ്ങള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് അണേല റോഡിലെ മണമല്‍ മുക്ക് – ദര്‍ശനമുക്ക് ഭാഗത്തെ ഇടുങ്ങിയ വഴിയാണ്.

ഒട്ടും വീതിയില്ലാത്ത കാരണം ഈ വഴിയില്‍ നിരന്തരമായ മാര്‍ഗ്ഗതടസ്സമുണ്ടാകുന്നത് അണേല – കൊയിലാണ്ടി റോഡിനെ ആശ്രയിക്കുന്ന വലിയൊരു ജനവിഭാഗത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നത്തിന് അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

ലോക്കല്‍ സമ്മേളനം എം.എം അച്ചുതന്‍നഗര്‍റില്‍ ആരംഭിച്ചു. സമ്മേളനത്തില്‍ പി.വി മാധവന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി പ്രമേയം എം.കെ സതീഷ്, അനുശോചന പ്രമേയം എന്‍. ശ്രീനിവാസന്‍ എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ദീപ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറിആര്‍.കെ അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.രമേശന്‍ പി.വി, മാധവന്‍, വി.സി സുമ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ മാസ്റ്റര്‍, എ.സി അംഗങ്ങളായ പി.ബാബുരാജ്, അഡ്വ. കെ. സത്യന്‍, എന്‍.കെ ഭാസ്‌ക്കരന്‍, സിജേഷ്, എല്‍.ജി ലിജിഷ്, ഇ. അശ്വനി ദേവ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.