മേപ്പയ്യൂരിലെ സി.പി.എം കമ്മിറ്റികള്‍ കൈകോര്‍ത്തു, നിറയെ കായ്ച്ച് പച്ചക്കറികള്‍; വില്‍പ്പന തുടങ്ങി



മേപ്പയ്യൂര്‍:
സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ബ്രാഞ്ച് കമ്മറ്റികള്‍ കൃഷി ചെയ്ത പച്ചക്കറികള്‍ ശേഖരിച്ച് മേപ്പയ്യൂരില്‍ വില്പന നടത്തി. ഔപജാരിക ഉദ്ഘാടനം സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.


ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷം വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.പി. രാധാകൃഷ്ണന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന എന്നിവര്‍ സംസാരിച്ചു.

സംയോജിത കൃഷി ലോക്കല്‍ തല കണ്‍വീനര്‍ കെ.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും, ലോക്കല്‍ കമ്മറ്റി അംഗം ആര്‍.വി.അബ്ദുള്ള നന്ദിയും പറഞ്ഞു. ചടങ്ങില്‍ ആദ്യ വില്പന എം.കുഞ്ഞമ്മദ് മാസ്റ്റര്‍ വടക്കേ പറമ്പില്‍ കണാരന്‍ നല്‍കി നിര്‍വഹിച്ചു.