വിഷുവിന് വിഷരഹിത ജൈവപച്ചക്കറി പേരാമ്പ്രയിലും; പൈതോത്ത് റോഡില്‍ ജൈവ പച്ചക്കറി മേളയ്ക്ക് തുടക്കമായി



പേരാമ്പ്ര:
ബ്ലോക്ക് പഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബ്ലോക്കിനു കീഴിലുള്ള ജൈവകര്‍ഷക കുട്ടായ്മകളും സംയുക്തമായി ജൈവ പച്ചക്കറി വിപണന മേള ആരംഭിച്ചു. ഏപ്രില്‍ 11, 12, 13 തീയ്യതികളിലായി പേരാമ്പ്ര പൈതോത്ത് റോഡിലെ ബാങ്ക് മാളിലാണ് വിവണനമേളനടക്കുന്നത്.


മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉല്‍ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഐ.സി.ഡി.എസ് ഓഫീസര്‍ ബാവ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതിയിലെ ഉല്‍പന്നങ്ങള്‍ കൃഷിക്കാരില്‍ നിന്നും നേരിട്ട് ശേഖരിച്ചാണ് വിപണനം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി.അഷറഫ് ബേങ്ക് വൈസ് പ്രസിഡന്റ് കെ.കെ.നൗഷാദ് പി.വി.വിവിന്‍ ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് സെകട്ടറി കെ.കെ.ബിന്ദു നന്ദി പറഞ്ഞു.