”ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി ടൗണ്‍ രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കണം”; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.ഐ.എം തിക്കോടി ലോക്കല്‍ സമ്മേളനം


പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി ടൗണ്‍ രണ്ടായി വിഭജിക്കപ്പെടുന്നത് ഒഴിവാക്കി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് സി.പി.ഐ.എം തിക്കോടി ലോക്കല്‍ സമ്മേളനം എന്‍.എച്ച്.എ.ഐ അധികാരികളോട് ആവശ്യപ്പെട്ടു. വി.എം.സുനിത നഗറില്‍ (കോഴിപ്പുറം) വച്ച് നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ്ഉദ്ഘാടനം ചെയ്തു.

ആര്‍.വിശ്വന്‍, പി.പി.ഷാഹിദ, എം.കെ.രവീന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ബിജു കളത്തില്‍ സെക്രട്ടറിയായി 13 അംഗലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കാനത്തില്‍ ജമീല എം.എല്‍.എ, എം.പി.ഷിബു, ഡി.ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് ചങ്ങാടത്ത്, പി.എം.വേണുഗോപാലന്‍, സി.കെ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.ബാലകൃഷ്ണന്‍ സ്വാഗതവും എംരാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.