കൊയിലാണ്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിരമിക്കുന്ന പതിമൂന്ന് അധ്യാപകര്‍ക്ക് യാത്രയയപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.എസ്.ജിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന പതിമൂന്ന് അധ്യാപകര്‍ക്കു യാത്രയയപ്പു നല്‍കി. വി.എം.രാമചന്ദ്രന്‍, ആര്‍.കെ.ദീപ, പി.നളിനി, കെ.ഗീത, പി.എ.പ്രേമചന്ദ്രന്‍, പി.ഉഷാകുമാരി, എം.ഊര്‍മിള, പി.പി.അസ്സന്‍ കോയ, ടി.കെ.ബാബു, ടി.കെ.തങ്കം, വി.സുജിതാ കുമാരി, സി.കെ.ശ്രീമതി, പി.കെ.മുഹമ്മദ് കോയ എന്നിവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്.
കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എമാരായ കെ.ദാസന്‍, പി.വിശ്വന്‍ എന്നിവര്‍ ഉപഹാരം നല്‍കി. യു.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.ജി.ബല്‍രാജ്, പി.വല്‍സല, പി.പ്രശാന്ത്, പി.സി.ഗീത, ബിജേഷ് ഉപ്പാലക്കല്‍, പി.ചന്ദ്രശേഖരന്‍, ഹാരിസ് ബാഫക്കി തങ്ങള്‍, സി.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.