വില കയറ്റത്തിനെതിരെ പേരാമ്പ്രയില്‍ യൂത്ത് ലീഗിന്റെ നില്‍പ്പ് സമരം
പേരാമ്പ്ര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ കാരണം അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റിത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ യൂണിറ്റുകളില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി. പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ യൂത്ത് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ നിര്‍വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഭാരവാഹികളായ മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.കെ.റഫീഖ്, സത്താര്‍ കീഴരിയൂര്‍, സി.കെ.ജറീഷ്, ആര്.കെ. മുഹമ്മദ്, കെ.എം.സിറാജ്, നിയാസ് കക്കാട്, സഈദ് അയനിക്കല്‍, സി.കെ.ഹാഫിസ്, സി.പി.സജീര്‍
എന്നിവര്‍ സംസാരിച്ചു.
ചങ്ങരോത്ത് കുയ്യണ്ടത്തില്‍ നടന്ന നില്‍പ്പ് സമരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തൊണ്ടിയില്‍ അധ്യക്ഷത വഹിച്ചു. സി.കെ.മുസ്തറഫ്, എം.കെ.സുബൈര്‍, കെ.ടി.മൊയ്തീന്, ലത്തീഫ് മൂലക്കല്, കെ.കെ.സാലിം, എം.കെ.നിസാര്‍, കെ.നാജിദ് എന്നിവര്‍ സംസാരിച്ചു