ചേമഞ്ചേരിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക; പ്രതിഷേധ ഗ്രാമയാത്രയുമായി കോണ്‍ഗ്രസ്
ചേമഞ്ചേരി: വാര്‍ഡിലെ പൊട്ടിപ്പൊളിഞ്ഞ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ചേമഞ്ചേരിയിലെ നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ഗ്രാമയാത്ര സംഘടിപ്പിച്ചു. തുവ്വക്കോട് എല്‍.പി സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ആരംഭിച്ച യാത്ര തുവ്വക്കോട് പള്ളിമുക്കില്‍ സമാപിച്ചു.
തുവ്വക്കോട് പള്ളി- ശിശുമന്ദിരം- ചെത്തിൽ താഴെ – ഇയ്യക്കണ്ടി മുക്ക് റോഡ്, തുവക്കോട് – അയ്യപ്പൻ കാവ് -കന്മനതാഴെ – തെക്കേ ചാലിൽ റോഡ്, തുവ്വക്കോട് അയ്യപ്പ ഭജന മഠം മുക്ക് – വെട്ടുകാട്ടു കുനി – രാമൻ പുനത്തിൽ മുക്ക് – ഇയ്യക്കണ്ടി മുക്ക് റോഡ്, തുവ്വക്കോട് പഴയ പോസ്റ്റോഫീസ് – AMH പീടിക – നോബിദ മുക്ക് റോഡ് എന്നീ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. തെളിയാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന യോഗ്യമാക്കണം, തൊഴിലുറപ്പ് പദ്ധതിയിലെ വിവേചനങ്ങള്‍ അവസാനിക്കുക, ജനകീയ പ്രശ്‌നങ്ങളില്‍ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതിഷേധ ഗ്രാമയാത്ര നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ യാത്ര ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഷറീജ് കായക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.മുരളീധരന്‍ തോറോത്ത് മുഖ്യാഥിതിയായി. വാര്‍ഡിലെ പ്രധാന പോക്കറ്റ് റോഡുകളിലൂടെ പ്രതിഷേധ സന്ദേശം അറിയിച്ച യാത്രയുടെ സമാപനത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി പഞ്ചായത്തി രാജ് ജില്ലാ ചെയര്‍മാന്‍ മാടഞ്ചരി സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷെബീര്‍ എളവനക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് ബോസ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് ആലിക്കോയ പുതുശേരി, ശിവദാസന്‍ വാഴയില്‍, സുഭാഷ് കുമാര്‍.വി.കെ, ബാലകൃഷ്ണന്‍.എം.കെ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട്, ആനന്ദന്‍ കെ.കെ, മോളി രാജന്‍, ഷാജില പുറത്തെ അയങ്ങോളി എന്നിവര്‍ സംസാരിച്ചു.
ഗോപാലന്‍ മാസ്റ്റര്‍, പ്രദീപന്‍ പുറത്തെ അയങ്ങോളി, കോയ കടവത്ത്, ജിഷ സത്യന്‍, ഷിജീഷ്.കെ, സമദ് പാലോറത്ത്, മിനി ഗോപി, സത്യന്‍ മഠത്തിക്കണ്ടി, നൗഷാദ്.കെ.വി, അതുല്‍ പൂവ്വച്ചേരി, അദ്വൈത്.കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി.