കൊല്ലം പാറപള്ളി ബീച്ചിൽ മുങ്ങി മരിച്ചത് മലപ്പുറം സ്വദേശി നിസ്സാമുദ്ദീൻ
കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി കടലിൽ മുങ്ങി മരിച്ചത് ഇരുപത്തിയാറ് വയസ്സുകാരൻ. മലപ്പുറം കോട്ടക്കൽ ചങ്കു വെട്ടി ചാത്തനേരി നിസാമുദ്ദീൻ ആണ് മുങ്ങി മരിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു.
എലത്തൂർ കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളെജിലെക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.
മലപ്പുറത്ത് ഹസ്സൻ്റെയും ആമിനയുടെയും മകനാണ്. സഹോദരി സമീറ.
ഇന്ന് രാവിലെയാണ് പാറപള്ളി കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടത്.