‘ തീരദേശ അനുബന്ധ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക’; ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേയ്ക്ക് ശവമഞ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ബി.ജെ.പി


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ശവമഞ്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ബി.ജെ.പി. അടച്ചു പൂട്ടിയ പൊതുസ്മശാനം തുറന്നു പ്രവര്‍ത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.


ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂവ്വപ്പാറയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ വെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍ ജയികിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി നിധിന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട്, എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രജീഷ് തൂവക്കോട്, ടി.പി പ്രീജിത്ത്, പ്രസാദ് വേങ്ങളം, രാജേഷ് കുന്നുമ്മല്‍, മാധവന്‍ ഒ, മാധവന്‍ പൂക്കാട്, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.