ബാലുശേരിയില്‍ വീട് കുത്തിത്തുറന്ന് ഒരു പവന്‍ സ്വര്‍ണവും 18,000 രൂപയും മോഷ്ടിച്ചു
ബാലുശേരി: വീട് കുത്തിത്തുറന്ന് 18,000 രൂപയും ഒരു പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. തൃക്കുറ്റിശ്ശേരിയിലെ പാവുകണ്ടി മുല്ലപ്പള്ളി ഭാസ്‌കരന്റെ വീട്ടിലാണ് മോഷണം നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തുകടന്നത്. വീട്ടിലുള്ളവര്‍ ആശുപത്രിയിലായിരുന്നു. ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.