ടിക്കറ്റ് റിസര്‍വേഷന്‍ ഇനി 60 ദിവസം മുന്‍പ് മാത്രം; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ
ഡല്‍ഹി: മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റവുമായി റെയില്‍വേ. ഇനി യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരെ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 120 ദിവസം മുന്‍പ് മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്.
വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.