കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനവുമായി യു.ഡി.എഫ്


മേപ്പയൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനം നടത്തി യു.ഡി.എഫ്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പരസ്യമായി അപമാനിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കൊലകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മേപ്പയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍, പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, കണ്‍വീനര്‍ എം.കെ. അബ്ദുറഹിമാന്‍, നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. അനിഷ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍, കീഴ്‌പോട്ട് അമ്മത്, കെ.പി വേണുഗോപാല്‍, മുജീബ് കോമത്ത്, സി.പി നാരായണന്‍, കീഴ്‌പോട്ട് പി. മൊയ്തി, അന്തേരി ഗോപാലകൃഷ്ണന്‍, സി.എം ബാബു, ഷബീര്‍ ജന്നത്ത്, ഫൈസന്‍ ചാവട്ട്, ശ്രീനിലയം വിജയന്‍, കെ.എം ശ്യാമള, കെ.സി അബ്ദുറഹിമാന്‍, എം പ്രസന്നകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.