രോഗങ്ങളും അണുബാധയും തടയാന്‍ വൃത്തിയായി കൈകഴുകാം; കാപ്പാട് ബ്ലോക്ക് ഡിവിഷന്‍ വികസന സമിതിയുടെ ആഗോള കൈ കഴുകല്‍ ദിനാചരണം കണ്ണന്‍കടവ് ജി.എല്‍.പി സ്‌കൂളില്‍


ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണന്‍കടവ് ജി.എല്‍.എല്‍.പി സ്‌കൂളില്‍ ആഗോള കൈ കഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. സിന്‍കോ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടന്നു.

ഒക്ടോബര്‍ 22വരെ ആഗോള കൈ കഴുകല്‍ വാരാചരണമായി വിവിധ പരിപാടികള്‍ നടത്തും. ഡിവിഷനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് പരിശീലിപ്പിക്കും. ഹാന്‍ഡ് വാഷ് നല്‍കും. ബ്രോഷര്‍ പതിക്കും. എല്ലാകുട്ടികള്‍ക്കും സോപ്പ് വിതരണം ചെയ്തു. കുട്ടികള്‍ക്ക് അംഗനവാടി ടീച്ചര്‍ കെ.രജി കൈകഴുകല്‍ പരിശീലനം നല്‍കി.

ദിനചരണം ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കേമ്പയിന്റെ ബ്രോഷര്‍ പ്രകാശനം വാര്‍ഡ് മെമ്പര്‍ റസീന ഷാഫി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ എംപി. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എച്ച്.എം കെ.ടി.ജോര്‍ജ്, ഇ.നന്ദകുമാര്‍ ടി.വി.ചന്ദ്രഹാസന്‍, തെക്കെയില്‍ ആലികോയ, മുഹമ്മദ് റാഫി പൂക്കാട് എന്നിവര്‍ സംസാരിച്ചു.