അരിക്കുളത്ത് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് പശു ചത്തു


Advertisement

അരിക്കുളം: അരിക്കുളത്ത് ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് പശു ചത്തു. ഇന്ന് ഉച്ചയ്ക്ക് 12.30 തോടെ മാവട്ടത്ത് പീടികയില്‍ മീത്തല്‍ ഷൈമയുടെ പശുവാണ് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണ് ചത്തത്.

Advertisement

പശുവിന്റെ കഴുത്ത് കുഴിയിലേയ്ക്ക് താഴ്ന്ന നിലയിലായിരുന്നു ഉള്ളത്. പശുവിനെ പുറത്തെടുക്കാന്‍ കഴിയാത്തതിനാല്‍ വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേന സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍
അനൂപ് ബി.കെ യുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തുകയും റെസ്‌ക്യൂ റോപ്പ് ഉപയോഗിച്ച് പശുവിനെ കരയ്ക്ക് എത്തിക്കുകയും ചെയ്തു.

Advertisement

ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ബിനീഷ് കെ.സുകേഷ്, കെ.ബി സിജിത്ത് സി, സുജിത് പി, ഹോം ഗാര്‍ഡ് രാജേഷ് കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Advertisement