‘എം.എല്‍.എ ഓഫീസിലെ സ്റ്റാഫിനെ പുറത്താക്കുക’, യു.ഡി.വൈ.എഫ് എം.എല്‍.എ ഓഫീസിലേയ്ക്ക് നടത്തുന്ന മാര്‍ച്ച് 19 ന്
കൊയിലാണ്ടി: മുചുകുന്ന് കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി,വൈ.എഫ്.ഐ യു.ഡി.എസ്.എഫ്, യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ പ്രകോപന മുദ്രാവാക്യത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എ ഓഫീസിലേയ്ക്ക് യുഡിവൈഎഫ് നടത്തുന്ന മാര്‍ച്ച് 19 ന്.
പ്രകോപനമുദ്രാവാക്യത്തിലും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്കിയ കൊയിലാണ്ടി എം.എല്‍.എ ഓഫീസിലെ ജീവനക്കാരന്‍ വൈശാഖിനെ ഓഫിസില്‍ നിന്ന് പുറത്താക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 19 ന് ശനിയാഴ്ച എം.എല്‍.എ ഓഫിസിലിലേക്ക് യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള ബഹുജന മാര്‍ച്ച് വിജയിപ്പിക്കാനും കൊയിലാണ്ടിയില്‍ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ചെയര്‍മാന്‍ മത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു വി.പി. ഭാസ്‌കരന്‍, സി. ഹനീഫ മാസ്റ്റര്‍, അസ്വ കെ. വിജയന്‍, എന്‍,
മുരളിധരന്‍, ഫാസില്‍ നടേരി കെ.പി. വിനോദ് കുമാര്‍, എന്‍.പി. മുഹമ്മദ് ഹാജി വി.ടി സുരേന്ദ്രന്‍, വി.ടി. സുധാകരന്‍, വിവി സുധാകരന്‍, സി.പി അലി, ചെറുവക്കാട്ട് രാമന്‍, തന്‍ ഹീര്‍ കൊല്ലം, മുഹമ്മദലി മുതുകുനി, ആസിഫ് കലാം, സിഫാദ് ഇല്ലത്ത് പി.കെ മുഹമ്മദലി, ബിജു ഇ.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.