നടുവണ്ണൂര്‍ തോട്ടുമൂലയില്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് നൊച്ചാട് സ്വദേശി


നടുവണ്ണൂര്‍: നടുവണ്ണൂര്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നൊച്ചാട് സ്വദേശി കിഴക്കേടത്ത് അബ്ദുറഹിമാനാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ ഒക്ടോബര്‍ 5 മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് നടുവണ്ണൂര്‍ തോട്ടുമൂല വാഴോത്ത് താഴെ തോട്ടില്‍ അഞ്ജാത മൃതദേഹം ഒഴുകിനടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പേരാമ്പ്ര പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. ഇയാളുടെ ബന്ധുക്കള്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം നൊച്ചാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ 2.30 യോടെ ഖബറടക്കും. ബാപ്പ: പരേതനായ അമ്മദ്. ഉമ്മ: കദീശ. സഹോദരങ്ങള്‍: മൊയ്തി, ആയിഷ (മൂലാട്).