ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; കൂടിക്കാഴ്ച 16 ന്, വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്‌സ് (DAME).

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐഎസ്എം) എത്തണം. ഫോണ്‍: 0495-2371486.