കീഴരിയൂരില്‍ പോത്ത് കിടങ്ങില്‍ വീണു; മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും


കീഴരിയൂര്‍: കിടങ്ങില്‍ വീണ പോത്തിനെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 11.30ഓടെയാണ് കീഴരിയൂരില്‍ മേയാന്‍ വിട്ട പോത്ത് സമീപത്തെ പറമ്പിലെ കിടങ്ങില്‍ വീണത്. ഇടുങ്ങിയ കിടങ്ങായതിനാല്‍ പോത്തിന് കരയിലേക്ക് കയറാന്‍ സാധിക്കാതെ വരികയായിരുന്നു.

പുന്നോളി പി.കെ.എം കുഞ്ഞമ്മദ് എന്നയാളുടേതാണ് പോത്ത്. പോത്ത് കിടങ്ങില്‍ വീണ കണ്ടയുടന്‍ തന്നെ വിരം കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തില്‍ വിവരം എത്തിയിരുന്നു. ഇതിനിടയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പോത്തിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ രക്ഷപ്പെടുത്തി.

ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ പരിശ്രമിച്ചാണ് പോത്തിനെ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.പി ജനാർദ്ദനൻ, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബി.കെ അനൂപ്‌, ഫയർ ഓഫീസർമാരായ സുകേഷ്, നിതിൻ രാജ്, ലിനീഷ്, രജിലേഷ്, ബിനീഷ്, ഹോം ഗാർഡ് സുജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

Description: A buffalo fell into a ditch in Keezhriyur Rescued