ഇടവഴിയില്‍ അനക്കമില്ലാതെ ഒരു ജീവി, സൂക്ഷിച്ച് നോക്കിയപ്പോള്‍ ഞെട്ടി; കീഴരിയൂർ നടുവത്തൂര്‍ തത്തംവെള്ളി പൊയിലില്‍ കുറുക്കനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്
കീഴരിയൂർ: നടുവത്തൂരില്‍ നാട്ടുകാര്‍ക്ക് കൗതുകമായി കൂറ്റന്‍ പെരുമ്പാമ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് തത്തംവെള്ളി പൊയിലിലെ ഇടവഴിയില്‍ ഇരയെ പിടിച്ച പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. രാവിലെ ഇതുവഴി പോയ ഒരു തെങ്ങുകയറ്റ ജോലിക്കാരനാണ് പാമ്പിനെ കണ്ടത് എന്നാണ് ലഭിക്കുന്ന വവിരം.
പിന്നാലെ പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ പാമ്പിനെ കാണാനായി എത്തുകയായിരുന്നു. ഏതാണ്ട് 2 മീറ്ററോളം നീളമുള്ളതാണ് പാമ്പ്. പ്രദേശത്ത് ധാരാളമായി കുറുക്കന്മാരുണ്ട്. അതിനാല്‍ പാമ്പ് കുറുക്കനയോ മറ്റോ വിഴുങ്ങിയതാവാം എന്നാണ് കരുതുന്നത്. ഇരയെ പിടിച്ച പാമ്പ് നിലവില്‍ അനങ്ങാതെ കിടക്കുകയാണ്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നന്തയില്‍ നിന്നും പാമ്പ് പിടുത്തക്കാരന്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പാമ്പിനെ പിടികൂടിയ ശേഷം താമരശ്ശേരിയിലോ, പെരുവണ്ണാമൂഴിയിലെയോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രദേശത്ത് മുമ്പും പല തവണ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇത്രയും നീളമുള്ള പാമ്പിനെ കാണുന്നതെന്ന് പ്രദേശവാസിയായ റസില്‍ രാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
Description: huge python caught in Keezhariyur Nelliyadi