‘മനുഷ്യനെ നന്മയിലേക്കും സ്‌നേഹത്തിലെക്കും നയിക്കുന്ന മഹത്തായ മാര്‍ഗമാണ് സംഗീതം’; കൊയിലാണ്ടി നവരാത്രി സംഗീതോത്സവത്തില്‍ ഉസ്താദ് വി.ഹാരിസ് ഭായ്


കൊയിലാണ്ടി: സംഗീതം മനുഷ്യനെ നന്മയിലേക്കും സ്‌നേഹത്തിലെക്കും നയിക്കുന്ന മഹത്തായ മാര്‍ഗ്ഗമാണെന്ന് ഉസ്താദ് വി.ഹാരിസ് ഭായി പ്രസ്താവിച്ചു. കൊയിലാണ്ടി മലരി കലാമന്ദിരം സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എടത്തില്‍ രവി അധ്യക്ഷത വഹിച്ചു.

ചന്ദ്രന്‍ കാര്‍ത്തിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സംഗീതജ്ഞ രോഷ്‌നി ജയപ്രകാശ്, പി.ജയപ്രകാശ് എന്നിവര്‍ ആശംസകള്‍ സമര്‍പ്പിച്ചു. മലരി കലാമന്ദിരം നല്‍കുന്ന പുരന്ദര ദാസര്‍ പുരസ്‌ക്കാരം ഉസ്താത് ഹാരിസ് ഭായ്ക്ക് കലാകേന്ദ്രം ഡയറക്ടര്‍ പാലക്കാട് പ്രേംരാജ് സമര്‍പ്പിച്ചു.

തുടര്‍ന്ന് അരങ്ങേറ്റം, സംഗീതാരാധന, ഗാനാഞ്ജലി വിവിധ രംഗങ്ങളില്‍ ശ്രദ്ധേയനേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ നടന്നു. തുടര്‍ന്ന് അശ്വിന്‍ പ്രേംകുമാര്‍, അതുല്യ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മ്യൂസിക്കല്‍ മാഷ്അപ്പ് അരങ്ങേറി.